'അക്കരെ നിക്കണ തങ്കമ്മേ';ഷറഫുദ്ദീന്റെ 'ആനന്ദം പരമാനന്ദം'ലെ വീഡിയോ സോങ്

കെ ആര്‍ അനൂപ്

വ്യാഴം, 15 ഡിസം‌ബര്‍ 2022 (10:15 IST)
ഷറഫുദ്ദീന്റെ പുതിയ ചിത്രമാണ് 'ആനന്ദം പരമാനന്ദം'.അക്കരെ നിക്കണ തങ്കമ്മേ എന്ന് തുടങ്ങുന്ന സിനിമയിലെ വീഡിയോ സോങ് പുറത്തിറങ്ങി.വിനീത് ശ്രീനിവാസന്‍, പ്രണവം ശശി ചേര്‍ന്ന് ആലപിച്ച ഗാനത്തിന് ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കിയിരിക്കുന്നു.
പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഷാഫിയാണ് സംവിധാനം ചെയ്യുന്നത്. ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രം.ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, അനഘ നാരായണന്‍, വനിതാ കൃഷ്ണ ചന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 എം സിന്ധുരാജ് തിരക്കഥയും ഛായാഗ്രഹണം മനോജ് പിള്ളയും നിര്‍വഹിക്കുന്നു. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍