'നായാട്ട്' സംവിധായകന്റെ അടുത്ത പടത്തിലും നായകന്‍ ജോജു ജോര്‍ജ് ! തിരക്കഥ രതീഷ് ബാലകൃഷ്ണന്‍ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (15:17 IST)
നായാട്ട് വലിയ വിജയമായതിന് പിന്നാലെ പുതിയ സിനിമയുടെ ജോലികളിലേക്ക് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്. സംവിധായകന്‍ കൂടിയായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കും എന്നാണ് പറയപ്പെടുന്നത്.
 
ജോജു ജോര്‍ജ് നായകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് ജോജുവിന് നേടിക്കൊടുത്തത് നായാട്ടിലെ അഭിനയമായിരുന്നു.
 
മദനോല്‍സവം എന്നൊരു ചിത്രത്തിന് കൂടി തിരക്കഥ രതീഷ് ഒരുക്കിയിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് രതീഷിന്റെ മുന്‍ അസോസിയേറ്റ് സുധീഷ് ഗോപിനാഥാണ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article