'സൗബിന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ'; സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു,ജിന്ന് ഡിസംബര്‍ 30ന്,

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (15:15 IST)
സൗബിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്ന് റിലീസിന് ഒരുങ്ങുന്നു. ഡിസംബര്‍ 30ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയില്‍ മികച്ച പ്രകടനം തന്നെ സൗബിന്‍ കാഴ്ചവെച്ചിട്ടുണ്ടെന്ന് സംവിധായകന്‍ വെളിപ്പെടുത്തി.
 
'നല്ല ഇടം കിട്ടിയാല്‍ അദ്ദേഹം നന്നായി പെര്‍ഫോം ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പലതരത്തിലുള്ള വൈകാരിക സംഘര്‍ഷങ്ങളിലൂടെയും ഈ വേഷം കടന്നുപോകുന്നു. ഒപ്പം സൗബിന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.'-സിദ്ധാര്‍ഥ് ഭരതന്‍ പറഞ്ഞു.
 
നടന്‍ വ്യത്യസ്ത രൂപങ്ങളിലും വേഷങ്ങളിലും ചിത്രത്തില്‍ എത്തുന്നുണ്ടെന്ന സൂചന ട്രെയിലര്‍ നല്‍കിയിരുന്നു.
 
സൗബിനും കെപിഎസി ലളിതയും അമ്മയും മകനുമായി അഭിനയിച്ച ചിത്രമാണ് ജിന്ന്. ശാന്തി ബാലചന്ദ്രന്‍ നായികയായി എത്തുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article