മാധവനെ പ്രശംസിച്ച് എ ആര്‍ റഹ്മാന്‍,'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' കാന്‍ ഫിലിം ഫെസ്റ്റിവലില്‍

കെ ആര്‍ അനൂപ്
വെള്ളി, 20 മെയ് 2022 (14:11 IST)
മാസങ്ങളായി സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രമാണ് 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്'.ജൂലൈ 1 ന് പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമ നടന്‍ മാധവന്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണ്.
 
 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമ പ്രീമിയര്‍ ചെയ്തു.കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന്‍ ഈ സിനിമ കണ്ടു , അദ്ദേഹം മാധവനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.
<

Just watched #Rocketrythenambieffect at Cannes ..Take a bow @ActorMadhavan for bringing a new voice to Indian cinema #changeishere #respecttoIndianscientists pic.twitter.com/5n7g7Epmhq

— A.R.Rahman (@arrahman) May 19, 2022 >
ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയിരുന്നു.
 
നമ്പി നാരായണന്റെ വേഷം ചെയ്യുന്ന മാധവനെ കൂടാതെ സിമ്രാന്‍, രവി രാഘവേന്ദ്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ സൂര്യ അതിഥി വേഷത്തില്‍ എത്തുമ്പോള്‍ ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article