കാവ്യ മാധവന്‍ ചോദ്യമുനമ്പില്‍; കുലുക്കമില്ലാതെ താരം

തിങ്കള്‍, 9 മെയ് 2022 (15:00 IST)
നടിയെ ആക്രമിച്ച കേസില്‍ പ്രമുഖ സിനിമാ താരവും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടില്‍വെച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. രാവിലെ 11.30-ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്. കാവ്യാ മാധവന്റെ അമ്മ അടക്കമുള്ളവര്‍ വീട്ടിലുണ്ട്.
 
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് കാവ്യാ മാധവനെയും ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കാവ്യാ മാധവനെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില ശബ്ദരേഖകളും മറ്റും പുറത്തുവന്നതിന് പിന്നാലെ നടിയെ വിശദമായി തന്നെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനമെടുക്കുകയായിരുന്നു.
 
അതേസമയം, ചോദ്യം ചെയ്യലിനോട് കാവ്യ സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരുടെ ചോദ്യത്തിനു മുന്നില്‍ യാതൊരു കുലുക്കവുമില്ലാതെ കാവ്യ പ്രതികരിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതലൊന്നും തനിക്ക് അറിയില്ലെന്ന നിലപാടില്‍ തന്നെയാണ് താരം. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍