തിരുവനന്തപുരത്ത് മീനില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം: മെഡിക്കല്‍ കോളേജ് ഭാഗത്ത് പരിശോധന തുടങ്ങി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 9 മെയ് 2022 (12:52 IST)
തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് ഭാഗത്ത് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന തുടങ്ങി. പഴകിയ ഇറച്ചിയും മീനും നശിപ്പിച്ചു. പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു. തിരുവന്തപുരം കല്ലറ പഴയചന്ത  ജംഗ്ഷനില്‍ നിന്ന് വാങ്ങിയ മീനില്‍ ഇന്നലെ പുഴുവിനെ കണ്ടെത്തിയിരുന്നു. സംസ്ഥാനമെമ്പാടും ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധന നടക്കുന്നതിനിടയിലാണ് മീനില്‍ പുഴുവിനെ കണ്ടെത്തിയത്.
 
വൈകിട്ട്  മുതുവിള സ്വദേശി ബിജു വാങ്ങിയ ചൂര മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. പിന്നാലെ  മീന്‍  തിരികെ കൊടുത്ത് പണം തിരികെ വാങ്ങി. ആരോഗ്യ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് മീന്‍ വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വിഷബാധയേറ്റിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍