മൊട്ടയടിച്ച് മഹാലക്ഷ്മി, മകള്‍ക്ക് ചോറ് വാരി കൊടുക്കുന്ന കാവ്യ; പ്രസാദ ഊട്ട് ചിത്രങ്ങള്‍

തിങ്കള്‍, 9 മെയ് 2022 (14:29 IST)
നടി കാവ്യ മാധവന്റേയും മകള്‍ മഹാലക്ഷ്മിയുടേയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യയ്ക്ക് കുഞ്ഞുമായി എത്തിയതാണ് കാവ്യ. 
 
മൂന്നര വയസ്സുകാരി മഹാലക്ഷ്മിക്ക് ചോറ് വാരി കൊടുക്കുന്ന കാവ്യയെ ചിത്രങ്ങളില്‍ കാണാം. തല മൊട്ടയടിച്ച ലുക്കിലാണ് മഹാലക്ഷ്മി. അമ്മ വാരി തരുന്ന ചോറ് വലിയ ഉത്സാഹത്തോടെയാണ് മഹാലക്ഷ്മി കഴിക്കുന്നത്. ചൂടുള്ള ചോറ് ഊതി ഊതിയാണ് കാവ്യ കുഞ്ഞു മഹാലക്ഷ്മിക്ക് നല്‍കുന്നത്. 


2016 ലാണ് കാവ്യയും നടന്‍ ദിലീപും വിവാഹിതരായത്. 2018 ഒക്ടോബര്‍ 19 നാണ് മഹാലക്ഷ്മി എന്ന മകള്‍ ജനിച്ചത്. 
 
ദിലീപിനും കാവ്യക്കും ഒപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍