വില: 2.6 ലക്ഷം, വൈറ്റ് ഷിമ്മറി ന്യൂഡ് ഡ്രസ്സിൽ തിളങ്ങി നോറ ഫത്തേഹി

തിങ്കള്‍, 9 മെയ് 2022 (09:55 IST)
നൃത്ത രംഗങ്ങ‌ളിൽ പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന താരമാണ് നോറ ഫത്തേഹി. താരത്തിന്റെ ഗ്ലാമറസ് വസ്‌ത്രങ്ങൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരിക്കുകയാണ്.
 
താരം വിധികർത്താവായി എത്തുന്ന ഡാൻസ് റിയാലിറ്റി ഷോയിലായിരുന്നു സ്റ്റൈലിഷ് വേഷത്തിൽ നോറ എത്തിയത്. ഹെവി എംബല്ലിഷ്‌ഡ് വർക്കുകളുള്ള ഗൗണാണ് താരത്തിന്റെ വേഷം. ഉയർന്ന നെക്‌ലൈനും ഫുൾസ്ലീവും ബീഡ് എംബ്ബലിഷ്‌മെന്റും ചേർന്ന വസ്‌ത്രം പെട്ടെന്ന് തന്നെ കേറി കൊളുത്തി.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nora Fatehi (@norafatehi)

2.6 ലക്ഷം രൂപയാണ് വസ്‌ത്രത്തിന്റെ വില. ഹെവി ഔട്ട്‌ഫിറ്റിന് ചേരുന്ന സിമ്പിൾ ലുക്കിലാണ് താരമെത്തിയത്. താരം തന്നെയാണ് പുതിയ വസ്‌ത്രത്തിലുള്ള തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍