സാരിയിൽ തിളങ്ങി ഡുപ്ലെസിസിന്റെ ഭാര്യ, മാക്‌സ്‌വെൽ വിവാഹാഘോഷ ചിത്രങ്ങൾ വൈറൽ
വെള്ളി, 29 ഏപ്രില്‍ 2022 (17:15 IST)
ഇന്ത്യൻ വസ്‌ത്രങ്ങളിൽ തിളങ്ങി ഡുപ്ലെസിസും കുടുംബവും. റോയൽ ചലഞ്ചേഴ്‌സിന്റെ ഓസീസ് താരമായ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ വിവാഹാഘോഷത്തിനാണ് ക്രിക്കറ്റ് താരങ്ങൾ ഇന്ത്യൻ വസ്‌ത്രങ്ങൾ അണിഞ്ഞെത്തിയത്.
പിങ്ക് കുര്‍ത്തയും പൈജാമയും ധരിച്ച് ഡുപ്ലെസിസ് എത്തിയപ്പോൾ പച്ച സാരിയിലാണ് ഭാര്യ ഇമാരി എത്തിയത്. ശരിക്കുമൊരു ഇന്ത്യന്‍ കുടുംബം പോലെ എന്നാണ് ആരാധകർ ഇവരുടെ ചിത്രങ്ങൾക്ക് താഴെ കമന്റെ ചെയ്‌തിരിക്കുന്നത്. ചടങ്ങിൽ കോലിയ്ടക്കമുള്ള താരങ്ങൾ നൃത്തം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.