ചെറുപ്രായത്തിൽ വിവാഹിതനാകുന്ന മാത്യു,ആദ്യത്തെ വൈറൽ ഗാനത്തിന് ശേഷം ജോ & ജോയിലെ ലിറിക്കൽ വീഡിയോ

കെ ആര്‍ അനൂപ്

വെള്ളി, 22 ഏപ്രില്‍ 2022 (10:01 IST)
ജോ ആൻഡ് ജോ മെയ് 13നാണ് തിയേറ്ററുകളിലെത്തുന്നത്.മാത്യു തോമസ്, നസ്‌ലെൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന് വൈകിട്ട് 6 മണിക്ക് നിങ്ങൾക്കരികിലെത്തും.
 
'ആദ്യത്തെ വൈറൽ ഗാനത്തിന് ശേഷം മാത്യൂ, നെസ്ലൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ജോ & ജോ' യിലെ രണ്ടാമത്തെ Lyrical Video Song ഇന്ന് വൈകിട്ട് 6 മണിക്ക് നിങ്ങൾക്കരികിലെത്തും'- ജോണി ആന്റണി കുറിച്ചു.
ചെറുപ്രായത്തിൽ വിവാഹിതനാകുന്ന മാത്യുവിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് സിനിമ മുന്നോട്ട് പോകുന്നത്.അൾസർ ഷായാണ് ഛായാഗ്രഹണം.
 
 ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍