കാസ്റ്റിംഗ് പൂര്‍ത്തിയായി, ടോവിനോ ഇനി 'നീലവെളിച്ചം' ചിത്രീകരണത്തിലേക്ക്

കെ ആര്‍ അനൂപ്

ചൊവ്വ, 12 ഏപ്രില്‍ 2022 (10:59 IST)
നീലവെളിച്ചം എന്ന സിനിമയുടെ കാസ്റ്റിംഗ് പൂര്‍ത്തിയായെന്ന് ആഷിഖ് അബു. ചിത്രീകരണം ഈ മാസം തന്നെ തുടങ്ങും. ആഷിക് അബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടോവിനോയെ കൂടാതെ ഷൈന്‍ ടോം ചാക്കോ,റോഷന്‍ മാത്യൂസ്,റിമ കല്ലിങ്കല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
 
'പ്രിയരേ നീലവെളിച്ചം എന്ന സിനിമയുടെ കാസ്റ്റിംഗ് പൂര്‍ത്തിയായിരിക്കുന്നു. ഇതിനായി മുന്നോട്ടുവന്ന പുതുയുഗത്തിന്റെ സ്‌നേഹപ്പിറപ്പുകളെ നന്ദി. നന്മയുടെ സുഗന്ധം പരത്തുന്ന പൂക്കള്‍ വിരിയട്ടെ. നന്ദിയോടെ സംവിധായകന്‍ നീലവെളിച്ചം.'-ആഷിഖ് അബു കുറിച്ചു.
 
ഒപിഎം സിനിമാസും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ബിജിപാലും റെക്സ് വിജയനും സംഗീതമൊരുക്കുന്നു.ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍