'ഷൈനിന്റെ വൈറലായ സ്റ്റെപ്പ് അദ്ദേഹത്തിന്റെതന്നെ കൊറിയോഗ്രഫിയാണ്. ആദ്യത്തെ ആക്ഷന്‍ സീന്‍ ഷൂട്ട് ചെയ്ത സമയത്താണ് ഈ പാട്ട് സുഷിന്‍ ചെയ്ത് അയയ്ക്കുന്നത്. ബോള്‍ട്ട് സെറ്റ് ചെയ്യാന്‍ ധാരാളം സമയമെടുക്കുമെന്നതിനാല്‍ ബ്രേക്ക് ടൈമില്‍ ഈ പാട്ട് സ്പീക്കറില്‍ ഇട്ടു. അതു കേട്ട് ഷൈന്‍ വെറുതെ കളിച്ചൊരു സ്റ്റെപ്പാണിത്. അതു കണ്ടപ്പോള്‍ത്തന്നെ ഇതെനിക്കു വേണം എന്ന് ഞാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു. ഷൈനിന്റെ കഥാപാത്രം ഒരു സ്വവര്‍ഗാനുരാഗിയാണെന്ന തരത്തില്‍ പല ചര്‍ച്ചകളും കേട്ടു. സ്വവര്‍ഗാനുരാഗിയെക്കാള്‍ കൂടുതല്‍ അയാള്‍ ഒരു ബൈസെക്ഷ്വല്‍ ആയിരിക്കാം. ആ ഒരു ആംഗിളിലാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്,' മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അമല്‍ നീരദ് പറഞ്ഞു.