'ഗുണ്ട ജയൻ സിനിമ എഴുതി തുടങ്ങുമ്പോൾ മുതൽ ആഗ്രഹിച്ച പോസ്റ്റർ'; വിജയത്തിൻറെ സന്തോഷം പങ്കുവെച്ച് ജോണി ആന്റണി

കെ ആര്‍ അനൂപ്

വ്യാഴം, 17 മാര്‍ച്ച് 2022 (10:02 IST)
ഉപചാരപൂർവം ഗുണ്ട ജയൻ വലിയ വിജയമായി മാറി. ഒരു ചെറിയ ബ്ലോക്ക് ബസ്റ്റർ എന്നാണ് ചിത്രത്തെ നിർമ്മാതാക്കൾ തന്നെ വിശേഷിപ്പിച്ചത്.ചെറിയ സിനിമയുടെ ഒരു വലിയ വിജയം അണിയറ പ്രവർത്തകർ ആഘോഷിക്കുകയാണ്. 
ജോണി ആൻറണിയുടെ വാക്കുകളിലേക്ക് 
 
''ഗുണ്ട ജയൻ സിനിമ എഴുതി തുടങ്ങുമ്പോൾ മുതൽ ആഗ്രഹിച്ച പോസ്റ്റർ, ഈ സിനിമയുടെ ഭാഗമായ എല്ലാവരും ഒരേപോലെ ആഗ്രഹിച്ച പോസ്റ്റ്ർ'' 25 മത്തെ നാളിലേക്ക് കടക്കുന്ന ഈ പോസ്റ്റർ ഞങ്ങൾക്ക് സമ്മാനമായി നൽകിയത് നിങ്ങൾ പ്രേക്ഷകരാണ് ഗുണ്ടജയൻ സിനിമ കണ്ട് വിജയിപ്പിച്ച എല്ലാ പ്രേക്ഷകരോടും ഹൃദയത്തിൽ തൊട്ടുള്ള നന്ദി.....ഉപചാരപൂർവ്വം അരുൺ വൈഗ'-ജോണി ആൻറണി കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍