എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില വാര്‍ത്തകള്‍ കേള്‍ക്കുന്നു', അപര്‍ണ ബാലമുരളിയ്ക്ക് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്
തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (08:59 IST)
നടി അപര്‍ണ ബാലമുരളി ആശുപത്രിയിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തനിക്ക് കടുത്ത പനി ബാധിച്ച് ഗുരുതരമായ അവസ്ഥയിലാണെന്ന് വാര്‍ത്തകള്‍ തെറ്റാണ് അപര്‍ണ തന്നെ പറയുന്നു. 

'എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ പൂര്‍ണമായും ആരോഗ്യവതിയാണ്. ആരും പരിഭ്രാന്തരാകരുത് എന്നാണ് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്. ഞാന്‍ സുഖമായിരിക്കുന്നു. അടുത്തിടെ ഞാന്‍ നിരായമ റിട്രീസ്റ്റില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഒപ്പം പങ്കുവയ്ക്കുന്നത്'- അപര്‍ണ ബാലമുരളി കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article