സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന പാര്‍ട്ടിയിലേക്ക് ഇടിച്ചുകയറി വന്ന് പെണ്‍കുട്ടി, സല്‍മാന്‍ ഖാന്റെ മുഖത്തടിച്ചു; അന്ന് സംഭവിച്ചത് ഇങ്ങനെ

വെള്ളി, 17 ഡിസം‌ബര്‍ 2021 (16:00 IST)
സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കൊപ്പം വിവാദങ്ങളിലൂടേയും പേരുകേട്ട നടനാണ് സല്‍മാന്‍ ഖാന്‍. വേഗം ദേഷ്യപ്പെടുന്ന സ്വഭാവമാണ് സല്‍മാന്റേത്. എന്നാല്‍, ഒരിക്കല്‍ ഒരു പൊതുപരിപാടിക്കിടെ തന്നെ അപമാനിച്ച പെണ്‍കുട്ടിയോട് വളരെ സമാധാനത്തോടെയാണ് സല്‍മാന്‍ ഖാന്‍ പെരുമാറിയത്. അക്കാലത്ത് ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു അത്. 
 
ഡല്‍ഹിയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി സല്‍മാന്‍ ഖാനെ തല്ലിയ സംഭവമാണ് ഇത്. 2009 ലാണ് വിവാദമായ ഈ സംഭവം നടക്കുന്നത്. ഡല്‍ഹിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് സിനിമാ താരങ്ങളടക്കം പങ്കെടുക്കുന്നൊരു പാര്‍ട്ടി നടക്കുകയായിരുന്നു. അതിലേക്ക് ഡല്‍ഹിയിലെ പ്രശസ്തനും ധനികനുമായ ഒരാളുടെ മകള്‍ മോണിക്ക ഇടിച്ച് കയറി വന്നിരുന്നു. സ്വകാര്യമായി നടത്തിയ പാര്‍ട്ടിയിലേക്ക് ഈ പെണ്‍കുട്ടി മദ്യപിച്ച് കയറി എന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പാര്‍ട്ടിയിലേക്ക് ബോധമില്ലാതെ കയറിവന്ന ഈ പെണ്‍കുട്ടി അന്ന് സല്‍മാന്‍ ഖാനെ അടിച്ചു എന്നാണ് വാര്‍ത്ത.
 
സല്‍മാന്‍ ഖാന് അടി കിട്ടിയതല്ല, മറിച്ച് ഇതിനോട് സല്‍മാന്‍ പ്രതികരിച്ച രീതിയാണ് പില്‍ക്കാലത്ത് വലിയ ചര്‍ച്ചയായത്. പൊതുവെ വേഗം പ്രകോപിതനാകുന്ന സല്‍മാന്‍ ഈ സംഭവം നടക്കുമ്പോള്‍ വളരെ ശാന്തനായി നിലകൊണ്ടു. മാത്രമല്ല, ആ പെണ്‍കുട്ടിയുടെ അവസ്ഥ മനസിലാക്കിയ സല്‍മാന്‍ ഖാന്‍ ആ പെണ്‍കുട്ടിയെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും അവര്‍ക്ക് പുറത്ത് കടക്കാനുള്ള വഴി കാണിക്കാന്‍ സെക്യൂരിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍