സേതുരാമയ്യരുടെ അന്വേഷണസംഘത്തില്‍ അന്‍സിബയും,സി.ബി.ഐ ഓഫീസര്‍ ട്രെയിനിയായി നടി

കെ ആര്‍ അനൂപ്
വെള്ളി, 29 ഏപ്രില്‍ 2022 (15:41 IST)
സേതുരാമയ്യരുടെ അന്വേഷണസംഘത്തില്‍ അന്‍സിബ ഹസ്സനും. മമ്മൂട്ടി, മുകേഷ്, രഞ്ജിപണിക്കര്‍, രമേശ് പിഷാരടി എന്നിവരുടെ കൂടെ അന്‍സിബയും ഇത്തവണ കേസ് അന്വേഷിക്കാന്‍ ഉണ്ടാകും. ജ്യോതി എന്നാണ് നടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.സി.ബി.ഐ. ഓഫീസര്‍ ട്രെയിനിയായി അന്‍സിബ ചിത്രത്തിലുടനീളം ഉണ്ടാകാനാണ് സാധ്യത.
മോഹന്‍ലാലിനൊപ്പം ദൃശ്യം രണ്ടിലാണ് അന്‍സിബ ഹസ്സനെ ഒടുവിലായി കണ്ടത്.163 മിനിറ്റാണ് 'സിബിഐ 5 ദ ബ്രെയ്ന്‍' എന്ന സിനിമയുടെ ദൈര്‍ഘ്യം. മെയ് ഒന്നിന് ചിത്രം പ്രദര്‍ശനം തുടങ്ങും.
 
കനിഹ,അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍, സൗബിന്‍, ആശ ശരത്, രമേഷ് പിഷാരടി, സുദേവ് ??നായര്‍, അന്ന രേഷ്മ രാജന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക, അന്‍സിബ ഹാസന്‍,പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, ഇടവേള ബാബു, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article