2005 ലായിരുന്നു സിബിഐ സീരീസിലെ നാലാം ഭാഗമായ 'നേരറിയാന്‍ സി.ബി.ഐ പ്രദര്‍ശനത്തിനെത്തിയത്. നീണ്ട 17 വര്‍ഷങ്ങള്‍ എടുത്തു അഞ്ചാം ഭാഗം ഒരുക്കുവാന്‍. സി.ബി.ഐ5 ബോധപൂര്‍വമൊരിടവേള നല്‍കുകയായിരുന്നുവെന്ന് കെ. മധു പറഞ്ഞിരുന്നു.
അഞ്ചാംഭാഗം 'സി.ബി.ഐ. ദ ബ്രെയിന്‍' മെയ് ഒന്നിന് റിലീസ് ചെയ്യും . ചിത്രത്തില്‍ അവസാനം വരെ പിടിതരാതെ ഒളിഞ്ഞു നില്‍ക്കുന്ന കുറ്റവാളി ഉണ്ടെന്ന് തിരക്കഥാകൃത്ത് സ്വാമി സൂചന നല്‍കി.
ക്ലൈമാക്‌സില്‍ പ്ലെയിനായി കുറ്റവാളിയെ ചൂണ്ടിക്കാണിക്കുന്നതിനുപകരം അല്പംകൂടി നാടകീയത കൊണ്ടുവന്നാല്‍ നന്നാകുമെന്നാണ് സംവിധായകനും മമ്മൂട്ടിയും തന്നോട് പറഞ്ഞിരുന്നുവെന്ന് സ്വാമി പറയുന്നു.അങ്ങനെ മാറ്റിയെഴുതിയ സീനാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നും അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.