മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ രാജാവായി ബാബു ആന്റണി, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
ശനി, 14 ഓഗസ്റ്റ് 2021 (10:55 IST)
അടുത്തിടെയാണ് നടന്‍ ബാബു ആന്റണി പൊന്നിയിന്‍ സെല്‍വന്‍ സെറ്റിലെത്തിയത്.മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയ്ക്കായി കുതിരസവാരി അദ്ദേഹം പരിശീലിച്ചിരുന്നു. ബാബു ആന്റണിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്.
 
ബാബു ആന്റണി ചിത്രത്തില്‍ ഒരു പുരാതന രാജാവിന്റെ വേഷത്തിലാണ് എത്തുന്നത്. 1988 ല്‍ പുറത്തിറങ്ങിയ ഭരതന്റെ 'വൈശാലി'യിലാണ് അവസാനമായി അദ്ദേഹം സമാനമായ വേഷം ചെയ്തത്. രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ രണ്ട് പാര്‍ട്ടുകളിലും അദ്ദേഹം ഉണ്ടാകും. 1990 ല്‍ പുറത്തിറങ്ങിയ 'അഞ്ജലി' എന്ന ചിത്രത്തിന് ശേഷം മണിരത്നത്തിനൊപ്പമുള്ള ബാബു ആന്റണിയുടെ രണ്ടാമത്തെ ചിത്രമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article