അടുത്തിടെയാണ് നടന്‍ ബാബു ആന്റണി പൊന്നിയിന്‍ സെല്‍വന്‍ സെറ്റിലെത്തിയത്.മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയ്ക്കായി കുതിരസവാരി പരിശീലിക്കുന്ന ബാബു ആന്റണിയുടെ ലൊക്കേഷന്‍ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ തങ്ങള്‍ എന്ന കഥാപാത്രത്തിന് ശേഷം വീണ്ടും കുതിരപ്പുറത്തേറിയ ത്രില്ലിലാണ് ബാബു ആന്റണി. മാത്രമുള്ള തന്റെ മകന്റെ പേരായ അലക്സ് എന്നാണ് കുതിരയുടെ പേര് എന്നും അദ്ദേഹം പറയുന്നു.
എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം കല്‍കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കിയാണ് നിര്‍മ്മിക്കുന്നത്. രണ്ടു ഭാഗങ്ങളിലായി ആകും സിനിമ പ്രേക്ഷകരിലേക്ക് എത്തുക. ആദ്യഭാഗം അടുത്തവര്‍ഷം റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്‍, ജയറാം, ഐശ്വര്യലക്ഷ്മി, റഹ്മാന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.