'അടി കപ്യാരേ കൂട്ടമണി' തമിഴിലേക്ക്, റീമേക്ക് റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
വെള്ളി, 23 ഏപ്രില്‍ 2021 (14:52 IST)
2015 ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം 'അടി കപ്യാരേ കൂട്ടമണി' തമിഴിലേക്ക് പുനര്‍നിര്‍മ്മിക്കുകയാണ്. 'ഹോസ്റ്റല്‍' എന്ന പേരിലാണ് തമിഴ് റീമേക്ക് ഒരുക്കുന്നത്.അശോക് സെല്‍വന്‍, പ്രിയ ഭവാനി ശങ്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധ്യാന്‍ ശ്രീനിവാസനും നമിത പ്രമോദും ചേര്‍ന്നാണ് മലയാളത്തില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ് പതിപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നിലവില്‍ റിലീസിനായി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
 
ഹൊറര്‍ ഫീല്‍ ഉള്ള കോമഡി എന്റര്‍ടെയ്നറാണ് 'അടി കപ്യാരേ കൂട്ടമണി'.അശോകന്‍ സെല്‍വന്‍, പ്രിയ എന്നിവരോടൊപ്പം സതീഷ്, നാസര്‍, മുനിഷ്‌കാന്ത് എന്നിവരാണ് തമിഴ് പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സുമന്ത് രാധാകൃഷ്ണനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്.ട്രൈഡന്റ് ആര്‍ട്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
  
'അടി കപ്യാരേ കൂട്ടമണി' ഭാഗം വിജയ് ബാബു നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സിനിമയെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുകളൊന്നും പുറത്തു വന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article