ദേശവിരുദ്ധർക്ക് ഇപ്പോൾ വാക്‌സിൻ വേണമത്രെ, പരിഹാസവുമായി കങ്കണ

വ്യാഴം, 22 ഏപ്രില്‍ 2021 (15:12 IST)
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനൊപ്പം തന്നെ വാക്‌സിൻ ക്ഷാമവും ജനങ്ങളെ വലയ്‌ക്കുകയാണ്. വ്യാപനം ദിവസം തോറും രൂക്ഷമാകുന്നതിനിടെ ജനങ്ങളെല്ലാം വാക്‌സിൻ ഉടൻ തന്നെ എടുക്കാനുള്ള പരക്കം പാച്ചിലിലാണ്. ഇതിനിടെ വാക്‌സിൻ ക്ഷാമത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരമായ കങ്കണ റണൗട്ട്.
 
മുൻ‌പ് വാക്‌സിനെ പറ്റി താൻ തന്നെ ചെയ്‌ത ട്വീറ്റ് റീട്വീറ്റ് ചെയ്‌തുകൊണ്ടായിരുന്നു താരത്തിന്റെ പരിഹാസം. വാക്‌സിനെതിരെ ആദ്യം തെറ്റായ ക്യാമ്പയിനും പ്രതിഷേധവും നടത്തിയ ദേശദ്രോഹികൾക്ക് ഇപ്പോൾ വാക്‌സിൻ വേണം. എന്നാണ് താരത്തിന്റെ പരിഹാസം.
 

Now these anti national elements are desperate for the same vaccine they never wanted and campaigned against .... ha ha ha then you all hate me for laughing.... I agree it’s all very tragic but some of it is amusing as well .. ha ha ha https://t.co/s6Fbo7PLJV

— Kangana Ranaut (@KanganaTeam) April 21, 2021
അന്ന് വാക്‌സിൻ വിരോധികൾക്കെതിരെ പറഞ്ഞപ്പോൾ ഞാൻ വെറുക്കപ്പെട്ടവളായി. രാജ്യം ദുരന്തമുഖത്താണെങ്കിലും ചില കാര്യങ്ങൾ കാണുമ്പോൾ ചിരിയടക്കാതിരിക്കാൻ കഴിയുന്നി‌ല്ല. കങ്കണ ട്വീറ്റ് ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍