Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ അല്ലാതെ ഇത്തരത്തിലൊരഉ സ്ത്രീ കഥാപാത്രത്തെ മലയാള സിനിമയില്‍ കണ്ടിട്ടില്ല'; നൂറാം ദിനം ആഘോഷിച്ച് നിമിഷ സജയന്‍

ജിയോ ബേബി

കെ ആര്‍ അനൂപ്

, വെള്ളി, 23 ഏപ്രില്‍ 2021 (12:27 IST)
ലോക്ഡൗണില്‍ പിറന്ന മാജിക് എന്നുതന്നെ ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെ വിശേഷിപ്പിക്കാം. നീ സ്ട്രീമിലൂടെയാണ് ജനുവരി 15 ന് പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മലയാളികള്‍ അല്ലാത്തവര്‍ക്ക് ഇടയില്‍ പോലും ചര്‍ച്ചയായി. സിനിമയുടെ നൂറാം ദിനം ആഘോഷിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നിമിഷ സജയനും നീ സ്ട്രീമിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. നൂറാം ദിനത്തില്‍ സിനിമയെ കുറിച്ച് ഓര്‍ക്കുകയാണ് നടി.
 
ലോക്‌ഡോണ്‍ ആയ സമയത്താണ് തന്നോട് സംവിധായകന്‍ കഥ പറഞ്ഞതെന്ന് നിമിഷ പറഞ്ഞു.കഥയും കഥാപാത്രവും വല്ലാതെ ആകര്‍ഷിച്ചു. ഈ ചിത്രത്തിലല്ലാതെ ഇത്തരത്തിലൊരു സ്ത്രീ കഥാപാത്രത്തെ മലയാള സിനിമയില്‍ കണ്ടിട്ടില്ല. തനിക്ക് ഈ കഥാപാത്രത്തെ അവതരിപ്പിക്കാനാകുമെന്ന ആത്മവിശ്വാസവും ധൈര്യവും സംവിധായകനാണ് തന്നതെന്നും നിമിഷ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേറിട്ട ലുക്കില്‍ അനൂപ് മേനോന്‍, 'പത്മ' ഒരുങ്ങുന്നു