'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' കൂടുതല്‍ പ്രേക്ഷകരിലേക്ക്, പുതിയ വിശേഷങ്ങളുമായി സംവിധായകന്‍ ജിയോ ബേബി

കെ ആര്‍ അനൂപ്

വെള്ളി, 16 ഏപ്രില്‍ 2021 (11:12 IST)
'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' കൂടുതല്‍ പ്രേക്ഷകരിലേക്ക്. ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ കൂടി സിനിമ ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തും. പുതുതായി ആരംഭിച്ച സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നീ സ്ട്രീമിലൂടെയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആദ്യമായി റിലീസ് ചെയ്തത്. ഏപ്രില്‍ 2ന് ആമസോണ്‍ പ്രൈമിലും സിനിമയിലെത്തി. ഇപ്പോഴിതാ സിനിമാപ്രീനൂര്‍ ഇന്ത്യ എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ സിനിമ പ്രദര്‍ശനത്തിനെത്തുന്ന വിവരം സംവിധായകന്‍ ജിയോ ബേബി കൈമാറി.
 
'ഇന്ന് മുതല്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മൂവി സിനിമാപ്രീനൂര്‍ ഇന്ത്യയിലും സ്ട്രീമിംഗ് ചെയ്യുന്നു.ഇന്ന് വൈകുന്നേരം 4 മണിക്ക് മാന്‍കൈന്‍ഡ് സിനിമാസ് എന്ന യൂട്യൂബ് ചാനല്‍ വഴി ടിജികെയുടെ മേക്കിങ് വീഡിയോയും പുറത്തുവരും'- ജിയോ ബേബി കുറിച്ചു.
 
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭാര്യ ഭര്‍ത്താക്കന്മാരായി എത്തുന്ന സിനിമയെന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്.ജനുവരി 15 നാണ് സിനിമ റിലീസ് ചെയ്തത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍