അമ്മയ്ക്ക് കൂടുതൽ ഇഷ്ടമായത് തല്ലുമാലയിലെ കഥാപാത്രം, അച്ഛൻറെ ഇഷ്ടത്തെക്കുറിച്ചും കല്യാണി പ്രിയദർശൻ പറയുന്നു

കെ ആര്‍ അനൂപ്
ശനി, 11 നവം‌ബര്‍ 2023 (09:18 IST)
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വരവറിച്ച കല്യാണി പ്രിയദർശന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയിൽ വലിയ തിരക്കിലാണ് നടി. താൻ അഭിനയിച്ച സിനിമകളിൽ അച്ഛനും അമ്മയ്ക്കും ഏറെ ഇഷ്ടമായ തൻറെ കഥാപാത്രവും സിനിമയും ഏതാണെന്ന് പറയുകയാണ് കല്യാണി പ്രിയദർശൻ.
 
വീട്ടിൽ സിനിമകളെക്കുറിച്ച് സംസാരം ഇല്ലെന്നാണ് കല്യാണി പ്രിയദർശൻ ആദ്യമേ പറഞ്ഞത്.
 
'ഞങ്ങൾ ചെയ്യുന്ന സിനിമകളെക്കുറിച്ച് വീട്ടിൽ സംസാരിക്കാറില്ല. വരനെ ആവശ്യമുണ്ട് എന്ന സിനിമ അച്ഛൻ കാണുന്നത് തന്നെ റിലീസ് ചെയ്ത് മൂന്നാഴ്ച കഴിഞ്ഞശേഷമാണ്. കാരണം സിനിമ ഞങ്ങളുടെ ചർച്ച വിഷയമല്ല. ജനറൽ കാര്യങ്ങളാണ് കൂടുതൽ സംസാരിക്കാറുള്ളത്. ഞാൻ അഭിനയിച്ച സിനിമകളിൽ അച്ഛന് കൂടുതൽ ഇഷ്ടം ആയിട്ടുള്ളത് ബ്രോ ഡാഡിയാണ്.
 
എനിക്ക് തോന്നുന്നത് ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ കുറച്ചുകൂടെ റിലേറ്റബിൾ ആയി തോന്നുന്നത് ഡാഡിയിലെ അന്നയാണ്. കുറെ പ്രേക്ഷകർ അന്നയുമായി കണക്ട് ചെയ്തു. അമ്മയ്ക്ക് കൂടുതൽ ഇഷ്ടം ആയത് തല്ലു മാലയിലെ ബി പാത്തുവാണ്. കാരണം അമ്മയ്ക്ക് അറിയാം ഞാനതല്ലെന്ന്. അമ്മ അത് കണ്ടപ്പോൾ തന്നെ,ഹോ എന്റെ കൊച്ചിന് അഭിനയിക്കാൻ അറിയാം എന്നാണ് കരുതിയത്. കാരണം റിയൽ ലൈഫിലെ ഞാൻ എങ്ങനെയാണെന്ന് അമ്മക്കറിയാം.',-കല്യാണി പ്രിയദർശൻ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article