ചിത്രയും വേണുഗോപാലും ചേര്‍ന്ന് ആലപിച്ച ഗാനം,മമ്മൂട്ടിയുടെ കാതല്‍ സിനിമയ്ക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു

കെ ആര്‍ അനൂപ്
ശനി, 11 നവം‌ബര്‍ 2023 (09:12 IST)
മമ്മൂട്ടിയുടെ കാതല്‍ സിനിമയ്ക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. ആദ്യഗാനം ഇന്ന് വൈകുന്നേരം ആറുമണിക്ക് പുറത്തുവരും. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ആണ് സംഗീതം മാത്യു തോമസ് ആണ് ഒരുക്കിയിരിക്കുന്നത്. ജി വേണുഗോപാലും കെ എസ് ചിത്രയും ചേര്‍ന്ന് ആലോചിപ്പിച്ച മനോഹരമായ ഗാനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 
 
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി ഒരുക്കുന്ന സിനിമയില്‍ ജ്യോതികയാണ് നായിക. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് കാതല്‍ വിതരണത്തിന് എത്തിക്കുന്നത്.
 
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ഉണ്ട്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article