ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് കണ്ണൂര്‍ സ്‌ക്വാഡ്

കെ ആര്‍ അനൂപ്

വ്യാഴം, 9 നവം‌ബര്‍ 2023 (15:06 IST)
മലയാളത്തിലെ 100 കോടി തൊടുന്ന അഞ്ചാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.തിയേറ്ററുകളില്‍ നിന്നുള്ള കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്‌സ് ബിസിനസ് നിന്നു കിട്ടുന്ന തുകയും ചേര്‍ത്താണ് ആര്‍ഡിഎക്‌സും കണ്ണൂര്‍ സ്‌ക്വാഡും 100 കോടി ക്ലബ്ബില്‍ എത്തിയത്.ആഗോളതലത്തില്‍ 50000 ഷോകള്‍ പൂര്‍ത്തിയാക്കാന്‍ കണ്ണൂര്‍ സ്‌ക്വാഡിനായി.
 
 ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 
 
നവംബര്‍ 17ന് സിനിമയുടെ സ്ട്രീമിംഗ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ആരംഭിക്കും.
 
റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടന്‍ റോണി ഡേവിഡ് രാജും പങ്കാളിയായി.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍