കടലിലും ആക്ഷന്‍ രംഗങ്ങള്‍, ആന്റണി വര്‍ഗീസിന്റെ പുത്തന്‍ ചിത്രം, 70 ദിവസത്തെ ചിത്രീകരണം

കെ ആര്‍ അനൂപ്

വ്യാഴം, 9 നവം‌ബര്‍ 2023 (15:51 IST)
വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ഏഴാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കലയ്ക്ക് അടുത്തുള്ള അഞ്ചുതെങ്ങ് തീരപ്രദേശത്ത് ആരംഭിച്ചു. കടല്‍ സംഘര്‍ഷത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ആന്റണി വര്‍ഗീസ് ആണ് നായകന്‍.ബാലതാരങ്ങളായ അഭാ എം. റാഫേല്‍, ഫസിയ മറിയം ആന്റണി എന്നിവരാണ് ആദ്യരംഗത്തില്‍ അഭിനയിച്ചത്. ചിത്രീകരണം 70 ദിവസത്തോളം നീളും.
 
റിവഞ്ച് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് സിനിമ. കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഉള്ളില്‍ കത്തുന്ന കനലുമായി തന്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിന്റെ പുത്രന്റെ ജീവിതമാണ് തികച്ചും സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
കടലിലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇതൊന്നും അതിനാല്‍ തന്നെ ബോളിവുഡിലെയും കോളിവുഡിലെയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്.
 
നവാഗതനായ അജിത്ത് മാമ്പള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കടല്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ചിത്രം . റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്.
 
രാമേശ്വരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അഞ്ചുതെങ്ങ്, കഠിനംകുളം, വര്‍ക്കല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി സിനിമ ചിത്രീകരിക്കും.
 
വിനായക് ശശികുമാറാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.ജിതിന്‍ സ്റ്റാന്‍സിലോസ് ഛായാഗ്രഹണവും ശ്രീജിത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍