റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബീഹാറിലെ ചമ്പാരനിലാണ് സംഭവം. ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ ട്രെയിന്‍ തട്ടിയാണ് കുട്ടികള്‍ മരണപ്പെട്ടത്. മൂന്നുപേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. ഫര്‍ഖ് ആലം, ഹബീബുള്ള അന്‍സാരി, സമീര്‍ ആലം എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.