ഒന്നര വയസ്സുകാരിയായ ഗൗരി ലക്ഷ്മിക്കായി സഹായമഭ്യര്‍ത്ഥിച്ച് നടന്‍ ഇന്ദ്രന്‍സ്. ഷൊര്‍ണ്ണൂര്‍ സ്വദേശികളായ ലിജുവിന്റേയും നിതയുടേയും മകളാണ്.സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (SMA) എന്ന അപൂര്‍വ്വ അസുഖം ബാധിച്ച് ചികിത്സയിലാണ്.SMA ക്കുള്ള ഫലപ്രദമായ ചികിത്സ16 കോടിയോളം ചെലവ് വരുന്ന ജീന്‍ തെറാപ്പിയാണെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഇന്ദ്രന്‍സിന്റെ വാക്കുകള്‍
ഗൗരി ലക്ഷ്മി ഷൊര്‍ണ്ണൂര്‍ സ്വദേശികളായ ലിജുവിന്റേയും നിതയുടേയും മകളാണ്.ഒന്നര വയസ്സുകാരിയായ ഗൗരി ലക്ഷ്മി സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (SMA) എന്ന അപൂര്‍വ്വ അസുഖം ബാധിച്ച് ചികിത്സയിലാണ്.SMA ക്കുള്ള ഫലപ്രദമായ ചികിത്സ16 കോടിയോളം ചെലവ് വരുന്ന
ജീന്‍ തെറാപ്പിയാണ്.ഗൗരി ലക്ഷ്മി യുടെ ചികിത്സക്കായി നമുക്ക് ഇതു വരെ സമാഹരിക്കാനായത് 11 കോടി രൂപയാണ്. ഇനിയും വേണം 5 കോടി രൂപ കൂടി...ചികിത്സക്കായുള്ള നടപടിക്രമങ്ങള്‍
ആരംഭിച്ചു കഴിഞ്ഞു.എല്ലാവരും ഒന്നു കൂടി മനസ്സ് വെക്കണം....