പതിനൊന്നാം ദിവസവും 5 കോടിക്ക് മുകളില്‍ കളക്ഷന്‍,'ആവേശം' 100 കോടി ക്ലബ്ബിലേക്ക്, ഫഹദ് ചിത്രം ഇതുവരെ നേടിയത്

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഏപ്രില്‍ 2024 (13:19 IST)
ജിത്തു മാധവന്‍ സംവിധാനം ചെയ്യ്ത 'ആവേശം'വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഫഹദ് ഫാസില്‍ നായകനായ ചിത്രം റിലീസ് ചെയ്ത് ആദ്യ 11 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 44.3 കോടി രൂപ നേടി.
 
ഏപ്രില്‍ 21 ഞായറാഴ്ച ചിത്രം 5.60 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനൊന്നാമത്തെ ദിവസവും അഞ്ചു കോടിക്ക് മുകളില്‍ കളക്ഷന്‍ എന്നത് വലിയ നേട്ടമാണ്.
 
കഴിഞ്ഞദിവസം 68.36% തിയറ്റര്‍ ഒക്യുപന്‍സി ഉണ്ടായിരുന്നു. നിലവില്‍ 80 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. 'ആവേശ'ത്തിന്റെ വിദേശ കളക്ഷന്‍ എത്രയാണെന്ന് അറിയേണ്ടേ?
 
35.3 കോടി രൂപയാണ് ചിത്രം വിദേശത്ത് നിന്ന് നേടിയത്.
 
ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി കഴിഞ്ഞു.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article