Thalaivar 171: 'തലൈവര്‍ 171'ല്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയും, രജനികാന്ത് ചിത്രത്തിലെ താരനിര, ടൈറ്റില്‍ ടീസര്‍ ഇന്നെത്തും

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഏപ്രില്‍ 2024 (13:13 IST)
തലൈവര്‍ 171 ടൈറ്റില്‍ ടീസറിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗാര്‍ജുനയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (LCU) ഭാഗമല്ലെങ്കിലും വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
 
ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വിക്രം,ലിയോ എന്നീ സിനിമകള്‍ക്ക് വേണ്ടി ലോകേഷ് കനകരാജ് ഒരുക്കിയ ടൈറ്റില്‍ ടീസര്‍ തരംഗമായി മാറിയിരുന്നു.തലൈവര്‍ 171 എന്ന ചിത്രത്തിലൂടെ വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കുമെന്ന് ലോകേഷ് നേരത്തെ പറഞ്ഞതാണ്. ഇന്ന് വൈകുന്നേരം ആറുമണിക്ക് ടൈറ്റില്‍ ടീസര്‍ പുറത്തുവരും.
 
 തലൈവര്‍ 171ല്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍, ശോഭന, രണ്‍വീര്‍ സിംഗ് എന്നിവരും ഉണ്ടാകും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article