Mohanlal 360: നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിലാണ് ആരംഭിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ 360-ാം സിനിമയാണ് ഇത്.
തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ശോഭനയ്ക്കു കൈ കൊടുത്ത് നില്‍ക്കുന്ന ലാലിനെ ചിത്രങ്ങളില്‍ കാണാം. തന്റെ 360-ാം സിനിമയാണ് ഇതെന്നും എല്ലാവരുടെയും അനുഗ്രഹങ്ങള്‍ വേണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകും. കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.