വിഷുദിനത്തില്‍ പുറത്തുവന്ന 'ആറാട്ട്' ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി മാറി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ വണ്‍ മില്യണില്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ആദ്യ ടീസറിനായി. കഴിഞ്ഞദിവസം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാംസ്ഥാനത്തെത്തിയതോടെ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും എത്തിയിരുന്നു. ഇപ്പോഴും ആ കുതിപ്പ് തുടരുകയാണ്. വരും മണിക്കൂറുകളില്‍ 2 മില്യണിനും ടീസര്‍ പിന്നിടും.
'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ലാലിന്റെ ആറാട്ട് തന്നെയായിരുന്നു ടീസറില്‍. ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് ടീസര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയത്.ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ വേഷമിടുന്നു. ശ്രദ്ദ ശ്രീനാഥ് ഐ.എ.എസ് ഉദ്യോഗസ്ഥയായാണ് വേഷമിടുന്നത്.
മാസ് എന്റര്‍ടെയ്‌നര്‍ സ്വഭാവം വ്യക്തമാക്കുന്നത് കൂടിയാണ് ടീസര്‍.