ത്രില്ലര്‍ ചിത്രവുമായി പ്രിയ വാര്യരും രജീഷ വിജയനും,കൊള്ള ജൂണ്‍ 9ന്

കെ ആര്‍ അനൂപ്
ബുധന്‍, 7 ജൂണ്‍ 2023 (12:17 IST)
ജൂണ്‍ 9ന് പ്രദര്‍ശനത്തിന് എത്തുന്ന പുതിയ മലയാള സിനിമയാണ് കൊള്ള.രജിഷ വിജയന്‍, പ്രിയാ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം സൂരജ് വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് ടീമിന്റെ ആണ് കഥ. 
രണ്ട് പെണ്‍കുട്ടികളുടെ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ് ഇത്.അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി , ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്.
 
രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി രജീഷ് ചിത്രം നിര്‍മ്മിക്കുന്നു.
സംഗീതം:ഷാന്‍ റഹ്‌മാന്‍.ക്യാമറ: രാജവേല്‍ മോഹന്‍. എഡിറ്റര്‍: അര്‍ജുന്‍ ബെന്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article