കുമ്പളങ്ങി നൈറ്റ്‌സിന്റെ നാല് വര്‍ഷങ്ങള്‍ ! സിനിമ എത്ര കോടി നേടി ?

കെ ആര്‍ അനൂപ്
ചൊവ്വ, 7 ഫെബ്രുവരി 2023 (11:12 IST)
കുമ്പളങ്ങി നൈറ്റ്‌സ് റിലീസായി 4 വര്‍ഷങ്ങള്‍. 2019 ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിന് എത്തിയ സിനിമ നിരവധി താരങ്ങളുടെ കരിയറില്‍ വഴിത്തിരിവായി. 
മധു സി. നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സിനിമയിലെ അഭിനയത്തിന് ഫഹദ് ഫാസിലിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ലഭിച്ചു. അതേ വര്‍ഷത്തെ കലാമൂല്യവും ജനപ്രീതിയുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സിനിമയെ തേടി എത്തിയിരുന്നു.
39 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. 6.5 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്.ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍, നസ്രിയ നസീം എന്നിവര്‍ ചേരനാണ് ചിത്രം നിര്‍മ്മിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article