നാടോടിക്കാറ്റിലെ പവനായി മമ്മൂട്ടിയായിരുന്നു; പിന്നീട് സംഭവിച്ചത്

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2023 (10:42 IST)
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് നാടോടിക്കാറ്റ്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് 1987 ലാണ് റിലീസ് ചെയ്തത്. ചിത്രം വന്‍ വിജയമാകുകയും ചെയ്തു. മോഹന്‍ലാലും ശ്രീനിവാസനും ദാസന്‍, വിജയന്‍ എന്നീ കഥാപാത്രങ്ങളെയാണ് നാടോടിക്കാറ്റില്‍ അവതരിപ്പിച്ചത്. 
 
ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച പവനായി എന്ന സീരിയല്‍ കില്ലര്‍ കഥാപാത്രം പ്രേക്ഷകരെ ഏറെ രസിപ്പിച്ചിരുന്നു. യഥാര്‍ഥത്തില്‍ ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചിരുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയേയാണ് ! വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ? മമ്മൂട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മമ്മൂട്ടി നാടോടിക്കാറ്റിലെ പവനായി കഥാപാത്രത്തെ കുറിച്ച് സംസാരിച്ചത്. 
 
നാടോടിക്കാറ്റിലെ പവനായി ഞാനായിരുന്നു. പക്ഷേ അന്ന് ആ സിനിമയുടെ കഥ ഇങ്ങനെയായിരുന്നില്ല. പവനായി എന്ന ക്യാരക്ടറായിരുന്നു മെയിന്‍. ചെറിയ ആള്‍ക്കാരെ വെച്ചായിരുന്നു മറ്റ് കഥാപാത്രങ്ങള്‍. പിന്നീട് മാറ്റിയതാണെന്നും മമ്മൂട്ടി പറഞ്ഞു. നാടോടിക്കാറ്റിന് ശേഷം വന്ന പട്ടണപ്രവേശം എന്ന ചിത്രവും വന്‍ വിജയമായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article