'പാപ്പായുടെ രാജകുമാരിക്ക് പിറന്നാള്‍'; മകള്‍ക്ക് ആശംസകളുമായി സംവിധായകന്‍ സലാം ബാപ്പു

കെ ആര്‍ അനൂപ്

വെള്ളി, 18 നവം‌ബര്‍ 2022 (11:24 IST)
മകള്‍ക്ക് പിറന്നാളാശംസകളുമായി സംവിധായകന്‍ സലാം ബാപ്പു. പൊന്നുവിന് സ്‌നേഹത്തോടെ വിളിക്കാറുള്ള അധീന മോളുടെ ജന്മദിനം ആഘോഷിക്കുകയാണ് കുടുംബം.
 
'എന്റെ കൈ വെള്ളയില്‍ നിന്നും വിരല്‍ത്തുമ്പു പിടിച്ചു പിച്ചവെച്ചു... തോളത്ത് കിടന്ന് ഉറങ്ങി ഇന്നിതാ എന്റെ തോളോടൊപ്പം ചേര്‍ന്ന പാപ്പായുടെ പ്രിയ രാജകുമാരിക്ക്.... എന്റെ പൊന്നുവിന്... 
ഒരുപാടിഷ്ട്ടത്തോടെ ജന്മദിനാശംസകള്‍'-സലാം ബാപ്പു കുറിച്ചു.
 
ഭാര്യ അമീനയും മക്കളും ജീവിതത്തിന്റെ ഭാഗമായത് മുതലാണ് താന്‍ തന്റെ ജന്മദിനം ശ്രദ്ധിച്ചു തുടങ്ങിയതെന്ന് സംവിധായകന്‍ പറഞ്ഞിട്ടുണ്ട്.
 
ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ആയിരത്തൊന്നാം രാവ്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകന്‍.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍