ഒന്നല്ല അഞ്ച് പാട്ടുകള്‍, ഇത്തവണയും 'ഹൃദയം' സംഗീതസംവിധായകന്‍ 'ആയിരത്തൊന്നാം രാവ്' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

ശനി, 28 മെയ് 2022 (15:05 IST)
ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ആയിരത്തൊന്നാം രാവ്'. ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തില്‍ അഞ്ച് ഗാനങ്ങള്‍ ഉണ്ടെന്നും സംഗീതമൊരുക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബ് ആണെന്നും സംവിധായകന്‍ സലാം ബാപ്പു വെളിപ്പെടുത്തി.
'ഹൃദയത്തിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ പ്രിയ സഹോദരന്‍ ഹിഷാമിന് (Hesham Abdul Wahab) , സംസ്ഥാന അവാര്‍ഡ് ജേതാവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍... സംഗീത യാത്രയില്‍ നേട്ടങ്ങളുടെ ഒരു തുടക്കമാകട്ടെ ഈ അവാര്‍ഡ്... 
 
എന്റെ പുതിയ ചിത്രമായ ആയിരത്തൊന്നാം രാവിന് മനോഹരമായ അഞ്ച് ഗാനങ്ങള്‍ സമ്മാനിച്ചതിനുള്ള നന്ദി കൂടി ഇവിടെ അറിയിക്കട്ടെ.. '-സലാം ബാപ്പു കുറിച്ചു 
 
ദുബായിലും റാസല്‍ഖൈമയിലുമാണ് ചിത്രീകരണം.
 
 സൗഹൃദത്തിന്റെ കഥയാണ് സിനിമ പറയുന്നത് എന്നാണ് വിവരം.
ഷെയ്ന്‍ നിഗത്തിന്റെ 'ഭൂതകാലം', 'വെയില്‍' തുടങ്ങിയ ചിത്രങ്ങളാണ് ഒടുവില്‍ റിലീസായത്.
#hridhayam
#ആയിരത്തൊന്നാംരാവ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍