ഓസ്‌കറിലേക്ക് മലയാള സിനിമ! 2018 ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി

കെ ആര്‍ അനൂപ്
ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (14:18 IST)
ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി മലയാള ചിത്രം 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തില്‍ നിന്ന് ആദ്യമായി 200 കോടി ക്ലബ്ബില്‍ തൊട്ടതും 2018 തന്നെയാണ്.
കേരളക്കര 2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്. കേരളത്തിന് പുറത്തും 2018 ശ്രദ്ധിക്കപ്പെട്ടു. തെലുങ്ക് നാടുകളില്‍ നിന്ന് 10 കോടിയിലധികം സിനിമ നേടി.തമിഴിലും കന്നഡയിലും ഹിന്ദിയിലും മൊഴിമാറ്റി ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചു.
സോണി ലിവിലാണ് ചിത്രം ഒ.ടി.ടി റിലീസായത്.  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article