12'ത്ത് മാന്റെ അവസാന ദിവസങ്ങള്‍, ലൊക്കേഷന്‍ ചിത്രങ്ങളുമായി ജിത്തു ജോസഫ്

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (11:09 IST)
മോഹന്‍ലാല്‍ ജിത്തു ജോസഫ് ടീമിന്റെ '12'ത്ത് മാന്‍' ചിത്രീകരണം പൂര്‍ത്തിയായി.മോഹന്‍ലാലിനൊപ്പം മറ്റ് അഭിനേതാക്കളും ഉള്‍പ്പെടുന്ന ലൊക്കേഷന്‍ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.'12'ത്ത് മാനി'ന്റെ അവസാന ദിവസങ്ങള്‍ പറഞ്ഞു കൊണ്ടാണ് ജിത്തു ജോസഫ് ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeethu Joseph (@jeethu4ever)

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയില്‍ ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ എന്നീ താരങ്ങള്‍ അണിനിരക്കുന്നു.നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് വി എസ് വിനായക്.  

അനുബന്ധ വാര്‍ത്തകള്‍

Next Article