ഹൃദയത്തിലെ ആദ്യ വീഡിയോ സോങ്ങ് ഒക്ടോബര്‍ 25 -ന്, പ്രണവ് മോഹന്‍ലാല്‍ ചിത്രം റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (10:25 IST)
കേരളത്തിലെ തിയേറ്ററുകള്‍ വീണ്ടും തുറക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം 'ഹൃദയം'ലെ ആദ്യഗാനം എത്തുന്നു. വീഡിയോ സോങ്ങ് ഒക്ടോബര്‍ 25 -ന് പുറത്തിറങ്ങും. ഓഡിയോ മാസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെന്നും സൗണ്ട് ഡിസൈന്‍ അവസാന ഘട്ടത്തിലാണെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
 
 ചിത്രം തിയറ്ററുകളില്‍ തന്നെ എത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനീത് തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ഈ ചിത്രം ഒരു യൂത്ത്ഫുള്‍ എന്റര്‍ടെയ്നറായിരിക്കുമെന്ന് പറയപ്പെടുന്നു.അജു വര്‍ഗീസ്, വിജയരാഘവന്‍, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article