അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീതും മോഹനനും ഒന്നിക്കുന്നു; 'ഒരു ജാതി ജാതകം' ഓഗസ്റ്റ് 22 ന്

രേണുക വേണു
ചൊവ്വ, 16 ജൂലൈ 2024 (17:39 IST)
Vineeth Sreenivasan Movie

അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും എം.മോഹനനും ഒന്നിക്കുന്ന 'ഒരു ജാതി ജാതകം' ഓഗസ്റ്റ് 22 നു തിയറ്ററുകളിലെത്തും. തിര, ഗോദ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ. വര്‍ണ ചിത്രയുടെ ബാനറില്‍ മാഹാ സുബൈറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 
 
നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ബാബു ആന്റണി, അജു വര്‍ഗീസ്, ശ്രീനിവാസന്‍, പി.പി.കുഞ്ഞികൃഷ്ണന്‍, മൃദുല നായര്‍, വിധു പ്രതാപ്, സയനോര ഫിലിപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഗുണ ബാലസുബ്രഹ്‌മണ്യം ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം - വിശ്വജിത്ത് ഒടുക്കത്തില്‍, എഡിറ്റിങ് - രഞ്ജന്‍ എബ്രഹാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article