മോഹന്‍ലാലും മമ്മൂട്ടിയും കഥകളിയും, ആവേശമായി നീരജ് മാധവിന്റെ വരികള്‍, നെറ്റ്ഫ്‌ലിക്‌സിന്റെ സൗത്ത് ഇന്ത്യന്‍ ആന്തം, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 8 ജൂലൈ 2021 (15:40 IST)
കൊവിഡിന്റെ വരവോടെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്ല കാലം തുടങ്ങി.നെറ്റ്ഫ്‌ലിക്‌സും ആമസോണും തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്ളിലൂടെ മലയാള സിനിമകളും റിലീസ് ചെയ്യാന്‍ തുടങ്ങിയതോടെ കൂടുതല്‍ പ്രേക്ഷകരെ അവര്‍ക്ക് ആകര്‍ഷിക്കാനായി.  തെന്നിന്ത്യന്‍ പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് സൗത്ത് ഇന്ത്യന്‍ ആന്തവുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്.
'നമ്മ സ്റ്റോറീസ്' എന്ന റാപ് ആന്തത്തില്‍ നടന്‍ നീരജ് മാധവന്‍ ആണ് മലയാളികളുടെ പ്രതിനിധിയായി എത്തിയത്.നൂറ് ശതമാനം സാക്ഷരത, ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യം, റസൂല്‍ പൂക്കൂട്ടിയുടെ ഓസ്‌കാര്‍ നേട്ടം, മോഹന്‍ലാല്‍, മമ്മൂട്ടി, കഥകളി, വള്ളംകളി എന്നിങ്ങനെ മലയാളികള്‍ക്ക് ഊര്‍ജ്ജം കൊള്ളുന്ന വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടാണ് നീരജ് മാധവിന്റെ വരികള്‍.
 
അറിവ്, സിരി, ഹനുമാന്‍ കൈന്‍ഡ് എന്നിവരാണ് ആന്തത്തില്‍ വരുന്ന മറ്റ് പ്രമുഖര്‍. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി പ്രാദേശിക ഭാഷകള്‍ ഉള്ള കഥകള്‍ ഇനി നെറ്റ്ഫ്‌ലിക്‌സില്‍ കാണാം എന്ന സൂചന കൂടിയാണ് സൗത്ത് ഇന്ത്യന്‍ ആന്തം നല്‍കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article