കേരള ജനത പോളിംഗ് ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത അഞ്ചുവര്‍ഷം കേരളം ആര് ഭരിക്കുമെന്ന് ജനം തീരുമാനിക്കും. തമിഴ്‌നാടും പുതുച്ചേരിയും കേരളത്തിന് പുറമേ ഇന്ന് വിധിയെഴുതും. ബംഗാളിലും ആസാമിലും ഉള്ള മൂന്നാം ഘട്ട വോട്ടെടുപ്പും ഇന്ന് നടക്കും. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടവകാശം ആദ്യ മണിക്കൂറില്‍ തന്നെ വിനിയോഗിച്ചിരിക്കുകയാണ് പ്രമുഖ സിനിമ താരങ്ങള്‍.
പൃഥ്വിരാജ്, സുപ്രിയ മേനോന്‍, നീരജ് മാധവ്, കമല്‍ഹാസന്‍ ശ്രുതി ഹാസന്‍,അക്ഷര ഹാസന്‍, സുഹാസിനി, റഹ്മാന്‍ തുടങ്ങിയ ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് ചെയ്തു.