പൃഥ്വിരാജിന്റെ 'കുരുതി' ടീസര്‍ ഇന്ന് !

കെ ആര്‍ അനൂപ്

ശനി, 3 ഏപ്രില്‍ 2021 (16:45 IST)
പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'കുരുതി'.കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്-ലൈനോടെ എത്തുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. വയനാട്ടുകാരനായ ആണ് നടന്‍ എത്തുന്നത്. 'കുരുതി'. സിനിമയെ കുറിച്ചുള്ള ആദ്യ സൂചന ഇന്ന് പുറത്തുവരും. ഏപ്രില്‍ മൂന്നിന് വൈകുന്നേരം 6 മണിക്ക് ടീസര്‍ റിലീസ് ചെയ്യും എന്ന് പൃഥ്വിരാജ് അറിയിച്ചു. പുതിയ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് നടന്റെ പ്രഖ്യാപനം.
 
നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുരളി ഗോപി, റോഷന്‍ മാത്യു, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമദിന്റെ വരികള്‍ക്ക് ജോക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍