ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയിലെത്തിയത്. 2013 പുറത്തിറങ്ങിയ ഈ ചിത്രത്തിന് ശേഷം നടന്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ദൃശ്യത്തിലെ മോനിച്ചന്‍ എന്ന കഥാപാത്രമാണ് നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത്.1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളിലൂടെ നീരജ് മലയാള സിനിമയില്‍ തിരക്കുള്ള യുവ താരങ്ങളില്‍ ഒരാളായി മാറി.