സിജു വില്‍സന്റെ ശ്രീകൃഷ്ണനെ കാണാനില്ല, രസകരമായ ട്രെയിലറുമായി 'ഇന്നുമുതല്‍' !

കെ ആര്‍ അനൂപ്

ശനി, 27 മാര്‍ച്ച് 2021 (12:32 IST)
സിജു വില്‍സണ്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഇന്നുമുതല്‍'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. സിജു വില്‍സന്റെ കഥാപാത്രത്തിന്റെ മുന്നില്‍ ശ്രീകൃഷ്ണന്‍ മനുഷ്യ രൂപത്തില്‍ എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. രസകരമായ രീതിയില്‍ കഥ പറയുന്ന ചിത്രത്തിന് ഇന്നത്തെ കാലഘട്ടത്തിലെ ജീവിതങ്ങളുമായി കണക്ട് ചെയ്യുന്ന ഒരു ഘടകം ഈ ചിത്രത്തിലുണ്ട്.ദൈവത്തിന് കൈക്കൂലി കൊടുക്കുന്ന ഒരു മനുഷ്യന്‍ എന്നുപറഞ്ഞുകൊണ്ട് എത്തിയ സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയത്.
 
ലാല്‍ ബഹദൂര്‍ ശാസ്ത്രി,വാരിക്കുഴിയിലെ കൊലപാതകം തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥയും അദ്ദേഹത്തിന്റെ തന്നെയാണ്.ഇന്ദ്രന്‍സ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലന്‍, ദിലീപ് ലോഖറെ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 ദ് ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍