ഇതാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' ടീം, ലൊക്കേഷന്‍ വിശേഷങ്ങളുമായി സിജു വില്‍സണ്‍

കെ ആര്‍ അനൂപ്

ബുധന്‍, 17 മാര്‍ച്ച് 2021 (09:11 IST)
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിനയന്റെ 'പത്തൊമ്പതാം നൂറ്റാണ്ട്'നായി. സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് നായകന്‍ കൂടിയായ സിജു വില്‍സണ്‍. ചിത്രീകരണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് നടന്‍ പറഞ്ഞു. മാത്രമല്ല ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ടീമിനെയും അദ്ദേഹം ആരാധകര്‍ക്കായി പരിചയപ്പെടുത്തി. തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ച ടീം പാലക്കാട് ഷൂട്ടിംഗ് നടത്തിവരികയാണ്.
 
പത്തൊമ്പതാം നൂറ്റാണ്ടിലെ ഹെയര്‍ സ്‌റ്റൈലില്‍ നടന്‍ തന്റെ ചിത്രങ്ങള്‍ പങ്കിടാറുണ്ട്. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് ടിനി ടോമാണ് ചിത്രത്തില്‍ വില്ലന്‍മാരില്‍ ഒരാളായി എത്തുന്നത്.കയാദു ലോഹര്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സിനിമയില്‍ മലയാളത്തിനു പുറമേ ഉള്ള 25ലേറെ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും.ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍