'പത്തൊമ്പതാം നൂറ്റാണ്ട്'ന് ശേഷം സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രം വരുന്നു,നിഗൂഢതകള്‍ ഒളിപ്പിച്ച് 'എകാ' !

കെ ആര്‍ അനൂപ്

തിങ്കള്‍, 8 മാര്‍ച്ച് 2021 (10:59 IST)
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായനാണ് സിജു വില്‍സണ്‍. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ തിരക്കിലാണ് നടന്‍. അദ്ദേഹത്തിന്റെതായി പുതിയൊരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. 'എകാ' എന്ന് പേരിട്ടിരിക്കുന്ന സിനിമ അടുത്തുതന്നെ തുടങ്ങാനാണ് പദ്ധതിയിടുന്നത്. എലന്‍ മരിയ ആണ് നായിക.
 
അനൂപ് എം ജെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. സിജു വില്‍സണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിഗൂഢതകള്‍ ഒളിപ്പിച്ച പോസ്റ്റര്‍ ഒരു ത്രില്ലര്‍ സിനിമയ്ക്കുള്ള സൂചന നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.
 
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വേഷത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ സിജു വില്‍സണ്‍ എത്തുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ സിനിമ കഴിഞ്ഞാകും 'എകാ'യുടെ തിരക്കിലേക്ക് നടന്‍ കടക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍