നൊസ്റ്റാള്‍ജിയ ഉണര്‍ത്താന്‍ 'പല്ലൊട്ടി 90's കിഡ്സ്' വരുന്നു, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

ശനി, 6 മാര്‍ച്ച് 2021 (17:18 IST)
90 കളില്‍ ജനിച്ച ഓരോ കുട്ടികളുടെയും ബാല്യകാല ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന ഒരു മധുര കഥയുമായി സംവിധായകന്‍ ജിതിന്‍ രാജ് എത്തുന്നു. 'പല്ലൊട്ടി 90's കിഡ്സ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് കഴിഞ്ഞദിവസം ആരംഭിച്ചു. മലയാള സിനിമയിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ ഈ ചിത്രത്തിന്റെ ഭാഗമാകും എന്നാണ് വിവരം. 
 
നിരൂപക പ്രശംസ നേടിയ 'പല്ലൊട്ടി' എന്ന ഹ്രസ്വചിത്രത്തെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ കഥയൊരുക്കിയിരിക്കുന്നത്. ഉണ്ണി, കൃഷ്ണന്‍ എന്നീ രണ്ട് ആണ്‍കുട്ടികളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തെയും കഥപറയുന്ന ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തും എന്നത് ഉറപ്പാണ്.സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദീപക് വാസനാണ്. 'ജാതിക്ക തോട്ടം' ഫെയിം ഗാനരചയിതാവ് സുഹൈല്‍ കോയയാണ് ഈ ചിത്രത്തിലും ഗാനങ്ങള്‍ രചിക്കുന്നത്.പ്രകാശ് അലക്‌സ് സംഗീതമൊരുക്കുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍